പിണറായി മംഗലാപുരത്ത് എത്തിയ സംഭവത്തില്‍ സിദ്ധരാമയ്യയെ പുകഴ്ത്തിയ വിടി ബല്‍റാമിന്റെ കുറിപ്പ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; ഇന്ന് സിദ്ധരാമയ്യയും കൂട്ടരും അഭയം തേടിയെത്തുന്നത് കേരളത്തില്‍

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗലാപുരത്ത് എത്തിയപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ അവിടെ വന്‍ സുരക്ഷയൊരുക്കിയിരുന്നു. ഒരു സര്‍ക്കര്‍ ചെയ്യേണ്ട കടമ എന്നതിലപ്പുറം ആര്‍എസ്എസിന്റെ വെല്ലുവിളിയെ എതിര്‍ക്കുക എന്നത് ഒരു അഭിമാന പ്രശ്‌നമായി കണ്ട അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അവിടെ പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കി. എന്നാല്‍ ഇതും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച് അത് തിരിച്ചടിച്ച സംഭവം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

കേരളത്തിലെ യുവ എംഎല്‍എ വിടി ബല്‍റാമാണ് കോണ്‍ഗ്രസും സിദ്ധരാമയ്യയും മാസ് എന്നമട്ടില്‍ അന്ന് പുകഴ്ത്തല്‍ പോസ്റ്റിട്ടത്. പിണറായി വിജയന് സുരക്ഷയൊരുക്കാന്‍ കോണ്‍ഗ്രസ് നേതാവ് തന്നെ വേണ്ടിവന്നു എന്നമട്ടില്‍ പരിഹാസച്ചുവയിലായിരുന്നു കുറിപ്പുകള്‍. സുരക്ഷയ്ക്ക് എന്തൊക്കെയാണ് സിദ്ധരാമയ്യ ചെയ്യുന്നത് എന്നത് എണ്ണിയെണ്ണി ബല്‍റാം പറഞ്ഞു.

എന്നാലിന്ന് സംഭവങ്ങള്‍ നേരെ മാറിമറിഞ്ഞു. ഇന്ന് ബല്‍റാമിന്റെ പാര്‍ട്ടി എംഎല്‍എമാര്‍ അഭയം തേടിയെത്തുന്നത് കേരളത്തില്‍. അതും അമിത് ഷാ ഒന്ന് വിരല്‍ ഞൊടിച്ചാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്രപേര്‍ മറുകണ്ടം ചാടും എന്നുറപ്പില്ലാത്ത സാഹചര്യത്തില്‍. സ്ഥിരം രീതിയില്‍ കൂടുമാറ്റം നടത്താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സമ്മതിക്കാതെയാണ് നേതൃത്വം ഇങ്ങനെ നീങ്ങുന്നത്.

ഇപ്പോള്‍ ബല്‍റാമിന്റെ പഴയ കുറിപ്പ് കുത്തിപ്പൊക്കി പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ അത് മൂന്നാം കിട പരിഹാസത്തിനും രാഷ്ട്രീയ മുതലെടുപ്പിനും ഉപയോഗിക്കരുത് എന്നൊരു സന്ദേശവും ഇതിലുണ്ട്.

ബല്‍റാമിന്റെ പഴയ കുറിപ്പ് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top