കര്‍ണാടക ഗവര്‍ണറുടെ നടപടിയെ ആയുധമാക്കി കോണ്‍ഗ്രസും ആര്‍ജെഡിയും; ഗോവയിലും മണിപ്പൂരിലും ബിഹാറിലും സര്‍ക്കാരിനായി അവകാശവാദമുന്നയിക്കും

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും (ഫയല്‍)

ദില്ലി: ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പ​ടി ബിജെപിക്കെതിരേ തിരിച്ചടിക്കാന്‍ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്.  കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ നടപടിയെ മാതൃകയാക്കി ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിഹാറില്‍  ആര്‍ജെഡിയും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് ഈ ​പാ​ർ​ട്ടി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റെ കാ​ണും. കോ​ണ്‍​ഗ്ര​സി​ലെ 16 എം​എ​ൽ​എ​മാ​ർ രാ​വി​ലെ ഗ​വ​ർ​ണ​ർ മൃ​ഥു​ല സി​ൻ​ഹ​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ണ്‍​ഗ്ര​സ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗോവയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് തനിച്ച് 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ലഭിച്ചത് 21 സീറ്റുകളാണ്. എന്നാല്‍ നാലു സീറ്റുകള്‍ വീതം നേടിയ എന്‍പിഎഫ്, എന്‍പിപി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയും ഒരു സ്വതന്ത്ര എംഎല്‍എയെ കൂടെക്കൂട്ടിയും 30 സീറ്റുകളൊപ്പിക്കുകയായിരുന്നു. എന്നിട്ടും ഭൂരിപക്ഷത്തിന് വേണ്ട 31 സീറ്റുകള്‍ തികയാതെ വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ തൗനാജം ശ്യാംകുമാര്‍ സിംഗിനെ കൂറുമാറ്റി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് മുന്നില്‍ ഹാജരാക്കി ബിജെപിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് ശ്യാംകുമാര്‍ സിംഗിനെ ബിജെപിയുടെ സ്പീക്കര്‍ ഒഴിവാക്കിക്കൊടുക്കുകയും ഇദ്ദേഹം ബിജെപിയുടെ എന്‍ ബൈറേന്‍ സിംഗ് മന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തു. മണിപ്പൂര്‍ കോണ്‍ഗ്രസ് നേതൃത്വവും സ്പീക്കറെ കണ്ട് കര്‍ണാടക മാതൃകയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും.

ബി​ഹാ​റി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം ഗ​വ​ർ​ണ​റെ കാ​ണാ​നാ​ണു ശ്ര​മം. ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി-​കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​യു മ​ഹാ​സ​ഖ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് നി​തീ​ഷ് കുമാര്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ർ​ജെ​ഡി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി.

40 അം​ഗ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഗോ​വ ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി നേ​ടി​യാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള സ​ഖ്യ​മാ​യി​രു​ന്നു.

DONT MISS
Top