രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല; കമല്‍ ഹാസനും രജനീകാന്തിനും ഉപദേശവുമായി ശത്രുഘ്‌നന്‍ സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹ

മുംബൈ: രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്തിനും കമല്‍ ഹാസനും ഉപദേശവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. അതിനാല്‍ ഒരുപാട് തവണ ചിന്തിച്ചതിനുശേഷമായിരിക്കണം രാഷ്ട്രീയ പ്രവേശനം നടത്തേണ്ടത് എന്നും സിന്‍ഹ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുന്നതിനു മുന്‍പ് ഒട്ടേറെ തവണ അവര്‍ ചിന്തിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. എന്തിനാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത് എന്നത് രജനീകാന്തിനും കമല്‍ ഹാസനും ബോധ്യമുണ്ടാകണം. രണ്ട് പേരും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി രണ്ട് പേരും തന്റെ അഭിപ്രായം തേടിയില്ല. അഭിപ്രായം തേടിയിരുന്നുവെങ്കില്‍ രാഷ്ട്രീയത്തിലെ കെണികളെക്കുറിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ലഭിക്കും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒരു സീരിയല്‍ നടിക്കാണ് ആ പദവി ലഭിച്ചത് എന്നും അതാണ് രാഷ്ട്രീയം എന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

DONT MISS
Top