സൂപ്പര്‍ നോവാസ് Vs ട്രെയില്‍ബ്ലേസേഴ്‌സ്; വനിതാ ട്വന്റി20 ചലഞ്ച് ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

ദില്ലി: വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തിനുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്‍ സൂപ്പര്‍ നോവാസ്, ഐപിഎല്‍ ട്രെയില്‍ബ്ലേസേഴ്‌സ് എന്നിവയാണ് ഇത്തവണത്തെ ഐപിഎല്‍ പ്ലേ ഓഫിന് മുന്‍പ് നടത്താനിരിക്കുന്ന വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍. മെയ് 22 ന് മുംബൈ വാംങ്കഡെ സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മത്സരങ്ങള്‍ നടക്കുക.

വനിതാ ഐപിഎല്ലിലേക്കുള്ള സാധ്യത തുറക്കുന്ന ട്വന്റി20 ചലഞ്ച് മത്സരത്തില്‍ സൂപ്പര്‍ നോവാസിനെ ഹര്‍മന്‍പ്രീത് കൗറും, ട്രെയില്‍ ബ്ലേസേഴ്‌സിനെ സ്മൃതി മന്ദാനയുമാണ് നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സ്, സോഫി ഡിവൈന്‍, ഓസീസ് താരങ്ങളായ എലിസെ പെരി, അലീസ ഹീലി, മെഗാന്‍ സ്‌കൂട്ട്, ബേത് മൂണി ഇംഗ്ലണ്ടിന്റെ ഡാനിയല വയറ്റ്്, ഡാനിയേല്‍ ഹേസല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ മിതാലി രാജ്, ജുലന്‍ ഗോസ്വാമി, വേദ കൃഷ്ണമൂര്‍ത്തി എന്നീ താരങ്ങളും വനിതാ ട്വന്റി20 ചലഞ്ച് മത്സരത്തില്‍ അണിനിരക്കും.

ഐപിഎല്‍ ട്രെയില്‍ബ്ലേസേഴ്‌സ്- സ്മൃതി മന്ദാന (ക്യാപ്റ്റന്‍), അലീസ ഹീലി (വിക്കറ്റ് കീപ്പര്‍), സൂസി ബെയിറ്റ്‌സ്, ദീപ്തി ശര്‍മ്മ, ബെത് മൂണി, ജെമീന റൊഡ്രീഗസ്, ഡാനിയേല ഹേസല്‍, ശിഖ പാണ്ടെ, ലിയ തഹുഹു, ജുലന്‍ ഗോസ്വാമി, ഏക്താ ബിഷ്ട്, പൂനം യാദവ്, ദയാലന്‍ ഹേമലത.

ഐപിഎല്‍ സൂപ്പര്‍നോവാസ്- ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഡാനിയല വയറ്റ്, മിതാലി രാജ്, മെഗ് ലാനിംഗ്, സോഫി ഡിവൈന്‍, എലീസ് പെറി, വേദ കൃഷ്ണമൂര്‍ത്തി, മോന മെഷ്രാം, പൂജ വസ്ത്രകര്‍, മേഗന്‍ സ്‌കൂട്ട്, രാജേശ്വരി ഗയക്‌വാദ്, അനൂജ പാട്ടില്‍, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍).

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top