അനൂപ് മോനോന്‍ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ ഗാനം പുറത്തിറങ്ങി

നടന്‍ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ പുതിയ ഗാനം പുറത്തുവന്നു. ‘നീല നീല മിഴികളോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗായകന്‍ വിജയ് യേശുദാസാണ്.

അനൂപ് മേനോനും മിയയുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മോനോന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് തോമസാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനും റഫീക്ക് അഹമ്മദുമാണ്. നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

DONT MISS
Top