‘റേസ് 3’ യുമായി സല്‍മാന്‍ ഖാന്‍: ട്രെയിലറിന് മികച്ച പ്രതികരണം

കൊച്ചി: സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ‘റേസ് 3’ യുടെ ട്രെയിലറിന് മികച്ച പ്രതികരണം. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3 യില്‍ സല്‍മാന്‍ ഖാന് പുറമെ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ, സാഖിബ് സലീം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

സല്‍മാന്‍ ഖാന്‍ ഫിലിംസും, ടിപ്‌സ് ഇന്റസ്ട്രീസ് ലിമിറ്റഡും ചേര്‍ന്നാണ് റേസ് 3 നിര്‍മ്മിക്കുന്നത്. ഷിറാസ് അഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 15 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top