ഡെങ്കിപ്പനിക്കെതിരെ ജാഗരൂകരായി കാഞ്ഞങ്ങാട് നഗരസഭ

കാസര്‍ഗോഡ്: നാട്ടിലെങ്ങും ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വീടുകള്‍, ലോഡ്ജുകള്‍ തുടങ്ങി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കുകയും കൊതുക് മുട്ടയിടുന്നതും വളരുന്നതും തടയുന്നതിന് മുന്‍ കരുതല്‍ എടുക്കുന്നതിന് ആളുകള്‍ക്ക് നേരിട്ട് ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കാലേ കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഡെങ്കിപ്പനി ഇല്ലാതാക്കുന്നതിനും എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് വിവിധ വാര്‍ഡുകളില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അഭ്യര്‍ത്ഥിച്ചു. കൗണ്‍സിലര്‍മാരായ സന്തോഷ് കുശാല്‍നഗര്‍, സവിതകുമാരി, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top