ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം: ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെ മൂന്ന് പള്ളികളിലാണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് പൊലീസുകാരുള്‍പ്പെടെ നാല്‍പ്പതോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സാന്റ മരിയ കാത്തലിക് ചര്‍ച്ച്, ഇന്തോനേഷ്യന്‍ ക്രൈസ്റ്റ് ചര്‍ച്ച്, പെന്തെക്കോസ്റ്റ് സെന്‍ട്രല്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണ് രാവിലെ 7.30 ഓടെ ചാവേറാക്രമണം നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം പള്ളികള്‍ക്ക് നേരെ ചാവേറാക്രമണമാണ് നടന്നതെന്നും ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ആക്രമണത്തില്‍ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി ദുഖം രേഖപ്പെടുത്തി.

DONT MISS
Top