തടസങ്ങള്‍ നീക്കി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി

പിണറായി വിജയന്‍

കാസര്‍ഗോഡ്: തടസങ്ങള്‍ നീക്കി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടസങ്ങളുടെ പേരില്‍ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. ചില കേന്ദ്രങ്ങള്‍ ജനങ്ങളുടെ പേരില്‍ വികസനം തടസപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ല. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതി വിമുക്ത കേരളം വീണ്ടെടുക്കാന്‍ സാധിച്ചുവെന്നതാണ് രണ്ട് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം കേരളത്തിന് ലഭിച്ചു.കേരളത്തിന് ഇതിലൂടെ സല്‍പ്പേര് വീണ്ടെടുക്കാനായി എന്നും കാസര്‍കോട് ചെറുവത്തൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top