കൈത്തണ്ടയില്‍ ചെവി പുനര്‍നിര്‍മ്മിച്ചുകൊണ്ട് ശസ്ത്രക്രിയ; വിജയകരമായ നേട്ടം കുറിച്ച് ശാസ്ത്രലോകം

ടെക്‌സസ്: ശാസ്ത്രം എന്നത് ചിലപ്പോള്‍ അത്ഭുതവും അവശ്വസനീയവുമായി തോന്നിപോകും. ശാസ്ത്രം പലതിനുമുള്ള ഉത്തരമാണെന്ന് പലപ്പോഴും പറയാറുണ്ട്. നഷ്ടപ്പെട്ട ചെവി വച്ചുപിടിപ്പിച്ചുകൊണ്ടാണ് അമ്പരപ്പുണ്ടാക്കുന്ന പല ചോദ്യങ്ങള്‍ക്കും ശാസ്ത്രം ഉത്തരം നല്‍കിയിരിക്കുന്നത്.

അമേരിക്കയിലാണ് ശാസ്ത്രലോകം ഞെട്ടിയ സംഭവം. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാറപകടത്തിലാണ് ഷമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികന് ചെവി നഷ്ടമാകുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ചെവിയ്ക്ക് പകരം മറ്റൊരു പുതിയ ചെവിയുമായി ജീവിക്കാന്‍ തുടങ്ങുകയാണ് ഇന്ന് ഇദ്ദേഹം. ഷമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈത്തണ്ടയിലെ ത്വക്കിനടിയാണ് ശാസ്ത്രലോകം ചെവി വളര്‍ത്തിയെടുത്തത്.

പിന്നീട് ഈ ചെവി ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മ്മിക്കുന്നത്.  എല്‍പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ഈ അപൂര്‍വ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഷമികയ്ക്ക് കേള്‍വിശക്തി വീണ്ടെടുക്കാനായെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. 21 വയസ്സുള്ള ഷമികയ്ക്ക് 2016ലാണ് കാറപകടത്തില്‍ ചെവി നഷ്ടമാകുന്നത്.

DONT MISS
Top