‘ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത്’- ഇതാണ് ഇന്ദ്രന്‍സ് അല്ല ഇതാണ് നടന്‍

ചെറിയ വേഷങ്ങളില്‍നിന്നും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന ഇന്ദ്രന്‍സ് എന്ന നടന്റെ വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങള്‍ മലയാളികള്‍ ഇതിനോടകം തന്നെ കണ്ടിട്ടുള്ളതാണ്. വര്‍ഷങ്ങളായി സിനിമയില്‍ ഭാഗമാണെങ്കിലും ഇന്ദ്രന്‍സ് എന്ന നടനെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടാണ്. അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളടക്കം അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നാല്‍പ്പത് അടി ഉയരത്തില്‍ നട്ടുച്ചയ്ക്ക് ഒരു ബക്കറ്റില്‍ പെയിന്റും ബ്രുഷുകളുമായി തൂങ്ങി നില്‍ക്കുന്ന ഇന്ദ്രന്‍സിന്റെ ചിത്രങ്ങളും ചിത്രീകരണ അനുഭവവും ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ ലാവണ്യയാണ് പങ്കുവെച്ചിരിക്കുന്നത്.

സുനില്‍ ലാവണ്യയുടെ കുറിപ്പ്, 

# ആഭാസ ഡയറി.

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത്
നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ?
അതും ഒരു പുതുമുഖ സംവിധായകന്റെ
ചിത്രത്തിനു വേണ്ടി.
നേരം മയങ്ങി തിരിച്ചു
ഹോട്ടലിലെത്തിയപ്പോൾ
ഞാൻ കണ്ടിരുന്നു.
മുഖമൊക്കെ വരണ്ട് ,കരുവാളിച്ച്
ഒച്ചയൊക്കെ അടഞ്ഞ്.
അപ്പോ ചിരിച്ചോണ്ട് പറയുവാ…
അണ്ണാ ഇന്ന്
നല്ല ഗംഭീര വർക്കായിരുന്നു.
എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി
എയറിൽ നിർത്തിയേക്കുവായിരുന്നു…
ഇതാണ് ഇന്ദ്രൻസേട്ടൻ.
ഇത് നടനല്ല.
നാട്യങ്ങളില്ലാത്ത
നല്ലൊന്നാന്തരം പച്ചമനുഷ്യൻ.

കരിയറിലെ
മറ്റൊരസാധ്യവേഷവുമായി
ഇന്ദ്രൻസ്.
ആഭാസത്തിൽ.
ഇന്ദ്രൻസ് As മലയാളി പെയിന്റർ .

DONT MISS
Top