കുടുംബശ്രീ സംസ്ഥാന കലാമേള; കാസര്‍ഗോഡ് കിരീടം നിലനിര്‍ത്തി

കാസര്‍ഗോഡ് : എടപ്പാളില്‍ നടന്ന കുടുംബശ്രീ സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ല 110 പോയിന്റോ തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷവും ജേതാക്കളായ കാസര്‍കോട് ജില്ല അരങ്ങ് കുടുംബശ്രീ കലോത്സവത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന വിവിധ കലാമത്സരങ്ങളില്‍ മാറ്റുരച്ചാണ് ഒന്നാം സ്ഥാനം നേടിയത്. 93 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും 75 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എടപ്പാളിലെ കുടുംബശ്രീ പ്രവര്‍ത്തകയായിരുന്ന മിനിമോളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയും കാസര്‍കോട് ജില്ലാമിഷന്‍ ഏറ്റുവാങ്ങി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പി കെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. എഡിഎസ്സ് തലം മുതല്‍ സിഡിഎസ്സ്, താലൂക്ക്, ജില്ല, സംസ്ഥാന തലങ്ങലിലായാണ് കുടുംബശ്രീ കലാ മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, എഡിഎംസി മാരായ ഹരിദാസ് ഡി, ഹരിദാസന്‍ സി, പ്രകാശന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരാണ് അരങ്ങ് ജില്ലാതല ടീമിനെ നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top