ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മും തമ്മില്‍ ചര്‍ച്ച സിംഗപ്പൂരില്‍

ഡൊണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍ 12 -നാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ട്രംപ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

വടക്കന്‍ കൊറിയയില്‍ തടവിലായിരുന്ന മൂന്ന് യുഎസ് പൗരന്‍മാര്‍ രാജ്യത്ത് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് സിങ്കപ്പൂരില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയുടെ വിവരം ട്വീറ്റ് ചെയ്തത്.

വടക്കന്‍ കൊറിയയുടെ ആണവപരീക്ഷങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ചിയില്‍ എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ മാസം കിമ്മും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ട്രംപ് -കിം കൂടിക്കാഴ്ചക്ക് വഴി തുറന്നത്.

ശരിയായ ലോകത്തിലേക്ക് വടക്കന്‍ കൊറിയയെ എത്തിക്കാനുള്ള കിം ജോങ് ഉന്നിന്റെ ആഗ്രഹമാണ് ചര്‍ച്ചക്ക് പ്രേരണയെന്നും കൂടിക്കാഴ്ച അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ട്രംപ് കുറിച്ചു.

DONT MISS
Top