കുറഞ്ഞ വിലയില്‍ ഇരട്ട ക്യാമറാ സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

ഇരട്ടക്യാമറയുള്ള ബജറ്റ് ഫോണുമായി ഷവോമി എത്തുന്നു. റെഡ്മി എസ് 2 എന്ന ഈ മോഡല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 10,000 രൂപയാകും വില. നിലവില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും.

16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്. പിന്നില്‍ 12, 5 മെഗാപിക്‌സല്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസ്സറും നാല് ജിബി റാമും ഫോണിനുണ്ട്. 3080 എംഎഎച്ച് ബാറ്ററിയാണ് എസ് 2വിന് ഉള്ളത്.

ആകര്‍ഷകമായ സെല്‍ഫികള്‍ക്കായി എഐ പോര്‍ട്രെയ്റ്റ് മോഡും എഐ ഫെയ്‌സ് റെക്കഗ്നിഷനും ഫോണിലുണ്ട്. ഇതേ വിലനിലവാരത്തിലുള്ള ഷവോമി ഫോണുകളുടെ എല്ലാ സൗകര്യങ്ങളും എസ്2ലും ഉണ്ടാകും. എന്നാല്‍ രണ്ട് സിം കാര്‍ഡിന് പുറമേ മെമ്മറി കാര്‍ഡ് ഇടാനാകുമോ എന്നകാര്യം വ്യക്തമല്ല.

DONT MISS
Top