കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരായ ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി.

പ്രകടനപത്രികയില്‍ മതത്തിന്റെ പേരില്‍ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന വാദം പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഹര്‍ജിക്കാരന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ചോദ്യം ചെയ്ത് രാഷ്ട്രീയഹിന്ദു സേന നേതാവ് പ്രമോദ് മുത്തലിക് ആണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രകടനപത്രികയില്‍ മതത്തിന്റെ പേരില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു എന്നാണ് ആരോപിച്ചിരുന്നത്.

മെയ് 12 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 ന് വോട്ടണ്ണല്‍ നടക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഇക്കറി നടക്കുന്നത്. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് ചില സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. അവയിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ വന്നാല്‍ അത് ബിജെപിക്കായിരിക്കും ഗുണം ചെയ്യുക. നിര്‍ണായക ശക്തിയായ ജെഡിഎസിന്റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

DONT MISS
Top