“ഞാന്‍ നായകനോ വില്ലനോ അതോ നിങ്ങളില്‍ ഒരാളോ?”, ആഭാസം കൂടുതല്‍ തിയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് സുരാജ്

‘നായകനായാണോ വില്ലനായാണോ അതോ നിങ്ങളില്‍ ഒരാളായാണോ ഞാന്‍ സിനിമിയിലെത്തുന്നത്?’ ചോദിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. ആഭാസത്തിന്റെ വിജയ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയതായിരുന്നു സുരാജ്. ചിത്രം കൂടുതല്‍ തിയേറ്ററുകളിലെത്തുന്നതായും സുരാജ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ജൂബിത്തും സുരാജിനൊപ്പമുണ്ടായിരുന്നു.

ഏറ്റവും കൂടുതല്‍ ഓവര്‍സീസ് റൈറ്റ് വാങ്ങിയ ചെറുചിത്രമായി മാറാനും ആഭാസത്തിന് സാധിച്ചു. ചിത്രം പറയുന്ന വിഷയത്തിലുള്ള ആനുകാലികതയും പ്രാധാന്യവുമാണ് ചിത്രത്തിന് വിദേശ രാജ്യങ്ങളിലുള്ള കാണികള്‍ക്കും നന്നായി രസിക്കും എന്ന തോന്നലുണ്ടാക്കിയത്. ഒരു സാമൂഹിക വിമര്‍ശന ചിത്രം എന്ന നിലയില്‍ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായതില്‍വച്ചേറ്റവും മികച്ച ചിത്രമാണ് ‘ആഭാസം’.

യുഎഇ, സൗദി, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെല്ലാം ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകും. റിലീസ് കേന്ദ്രങ്ങളില്‍നിന്ന് മനപ്പൂര്‍വമെന്നോണം പല തിരിച്ചടികളും നേരിട്ടെങ്കിലും പ്രേക്ഷക പ്രീതിയില്‍ ‘ആഭാസം’ മറ്റ് ചിത്രങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. കളിക്കുന്ന തിയേറ്ററുകളില്‍ ഏറ്റവും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

സുരാജിന്റെ ലൈവ് വീഡിയോ താഴെ കാണാം.

DONT MISS
Top