തിരുവനന്തപുരത്തും റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസിനെതിരേ വീണ്ടും ആരോപണം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാറ്റ് ചാരായക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന പ്രതി ചികിത്സയ്ക്കിടെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി മനു ആണ് മരിച്ചത്.

അതേസമയം, പൊലീസ് മര്‍ദ്ദനമാണ് മനുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കസ്റ്റഡിയിലായിരിക്കെ പൊലീസ് മനുവിനെ മര്‍ദ്ദിച്ചുവന്നാണ് ബന്ധുക്കളുടെ ആരോപണം.

തിങ്കളാഴ്ച തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളെജിലും സമാനമായ രീതിയില്‍ റിമാന്‍ഡ് പ്രതി മരിച്ചിരുന്നു. ഈ സംഭവത്തിലും പാലക്കാട് മണ്ണാര്‍കാട് ആനയറ സ്വദേശി ടിജോ ആണ് നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. മദ്യവില്‍പ്പനക്കേസിലാണ് ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഗളി പൊലീസ് ആണ് ടിജോയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യപ്പെട്ട് പാലക്കാട് ജയിലിലായിരുന്ന ടിജോയെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച് പൊലീസ് ടിജോയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഈ മര്‍ദ്ദനമാണ് ടിജോയുടെ മരണത്തിന് ഇടയാക്കിയതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

DONT MISS
Top