സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരിലും മാഹിയിലും നാളെ ഹര്‍ത്താല്‍

മാഹി: മാഹി പള്ളൂരില്‍ സിപിഐഎം നേതാവ് വെട്ടേറ്റുമരിച്ചു. മാഹി മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് രാത്രിയോടെയാണ് സംഭവം.

മാഹി പള്ളൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

DONT MISS
Top