പാക് ആഭ്യന്തരമന്ത്രി അസ്ഹാന്‍ ഇഖ്ബാലിന് വെടിയേറ്റു; ഒരാള്‍ അറസ്റ്റില്‍

അസ്ഹാന്‍ ഇഖ്ബാല്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അസ്ഹാന്‍ ഇഖ്ബാലിന് വെടിയേറ്റു. പഞ്ചാബ് പ്രവിശ്യയിലെ നര്‍വോള്‍ കഞ്ജുര്‍ മേഖലയിലെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഞായറാഴ്ച വൈകീട്ടോടെയാണ് വധശ്രമം. വലത് തോളിന് പരുക്കേറ്റ അസ്ഹാനെ ലാഹോറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ 18 മീറ്റര്‍ അകലെ നിന്ന് അസ്ഹാന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമതും വെടിയുതിര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം അസ്ഹാന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി ഉന്നത പൊലീസ് സംഘത്തോട് ആവശ്യപ്പെട്ടു. അക്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

DONT MISS
Top