ശൈശവ വിവാഹം നടത്തിയാല്‍ ലൗജിഹാദ് തടയാം: പുതിയ കണ്ടെത്തലുമായി ബിജെപി എംഎല്‍എ

ഗോപാല്‍ പാര്‍മര്‍

ഭോപ്പാല്‍: ശൈശവ വിവാഹം നടത്തിയാല്‍ ലൗജിഹാദ് തടയാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ. അഗര്‍ മാല്‍വ എംഎല്‍എ ഗോപാല്‍ പാര്‍മറുടേതാണ് പുതിയ കണ്ടെത്തല്‍. വൈകിയുള്ള വിവാഹമാണ് ലൗ ജിഹാദിന് കാരണമാകുന്നതെന്നും, 18 വയസ്സിന് മുന്‍പ് വിവാഹം നടത്തുന്നതാണ് ഉചിതമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

വിവാഹപ്രായം 18 വയസ്സാക്കിയതോടെ നിരവധി പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തുടങ്ങി. ക്രിമിനലുകളും കൗശലക്കാരുമായ പുരുഷന്മാര്‍ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറി അവരെ കെണിയില്‍ വീഴ്ത്തുന്നു. കൗമാരത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലഞ്ഞ് തിരിയാന്‍ തുടങ്ങും. ലൗജിഹാദ് പോലുള്ള കാര്യങ്ങളില്‍ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണം, സമയത്തിന് വിവാഹം നടന്നില്ലെങ്കില്‍ ഇത്തരം കാര്യങ്ങളിലേക്ക് അവരുടെ മനസ്സ് ഇപ്പോള്‍ വ്യതിചലിച്ച് പോകുന്നുണ്ടെന്നും പാര്‍മര്‍ പറഞ്ഞു.

മുന്‍പ് കുടുംബത്തിലെ മുതിര്‍ന്നവര്‍ ബാല്യത്തില്‍ തന്നെ വിവാഹം നിശ്ചയിക്കുമായിരുന്നു. അത്തരം ബന്ധങ്ങള്‍ ഏറെ നാള്‍ നിലനില്‍ക്കുന്നവയുമായിരുന്നു. ബാല്യത്തില്‍ തന്നെ വിവാഹം ഉറപ്പിച്ചാല്‍ കുട്ടികള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കില്ല. കാരണം തന്റെ വിവാഹം നേരത്തെ തന്നെ ഉറപ്പിച്ചതാണെന്ന ചിന്ത അവര്‍ക്കുണ്ടാകും, പാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top