കശ്മീര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനം കനാലില്‍ വീണു; ഒരാള്‍ മരിച്ചു

കവിന്ദര്‍ ഗുപ്ത

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി ക​വി​ന്ദ​ർ ഗു​പ്ത​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ കാ​ർ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഉപമുഖ്യമന്ത്രിയുടെ ചടങ്ങുകളുടെ ഫോട്ടോ പകാര്‍ത്താനെത്തിയ പിആര്‍ഡി ഫോട്ടോഗ്രാഫറായ സു​രം സിം​ഗ് (50) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കും മ​റ്റു നാ​ലു പേ​ർ​ക്കും പ​രി​ക്കേ​റ്റു. ജ​മ്മു​വി​ലെ ഗ്രേ​റ്റ​ർ കശ്മീ​രി​ലാ​യി​രു​ന്നു സം​ഭ​വം. പൊ​തു​പ​രി​പാ​ടി ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ൽ​നി​ന്നും തെ​ന്നി ക​നാ​ലി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത അപകടത്തെക്കുറിച്ച് പ്രതികരിച്ചു.

മന്ത്രിസഭാ പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി രാജിവച്ച നിര്‍മല്‍ കുമാര്‍ സിംഗിന് പകരമായി കഴിഞ്ഞമാസം 30 നാണ് ബിജെപി എംഎല്‍എയായ കവിന്ദര്‍ ഗുപ്ത സംസ്ഥാന ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്. കത്വ ബലാത്സംഗത്തിന് ശേഷം കേസിലെ പ്രതികളെ പിന്തുണച്ചതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരുന്നു. വിവാദം കൊഴുത്തതോടെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരോടും രാജി വയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്  ബിജെപി ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് രാജി വച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top