‘ബിജെപിയെ വിമര്‍ശിച്ച് തുടങ്ങിയതില്‍പ്പിന്നെ ബോളിവുഡില്‍ അവസരമില്ല’, എന്തിനാണ് അമിത് ഷായെ ഇങ്ങനെ പേടിക്കുന്നത്? അയാളാരാണ്? ചോദ്യങ്ങളുമായി പ്രകാശ് രാജ്


നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിക്കാന്‍ ആരംഭിച്ചതോടെ ബോളിവുഡ് സിനിമകളില്‍ അവസരം നഷ്ടമായതായി പ്രകാശ് രാജ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിന് ശേഷം ഒരു ഓഫര്‍ പോലും ബോളിവുഡില്‍നിന്ന് ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യയില്‍നിന്ന് നിരന്തരം ഓഫര്‍ ലഭിക്കുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

“അമിത് ഷായെ എന്തിനാണ് ഭയക്കുന്നത്? എനിക്ക് മനസിലാകുന്നേയില്ല. ഒരു നേതാവ് എന്ന നിലയില്‍ അയാള്‍ എന്താണ് ഈ രാജ്യത്തിന് തന്നിട്ടുള്ളത്? എന്ത് പുരോഗമനാശയമാണ് അയാള്‍ മുന്നോട്ടുവയ്ക്കുന്നത്? മോദി നാല് വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. ചോദ്യം ചോദിച്ചാല്‍ ഹിന്ദുവിരുദ്ധനാക്കും. ഗൗരി ലങ്കേശും ചോദ്യങ്ങള്‍ ചോദിച്ചു. ഈ പോരാട്ടത്തില്‍ അവരെ ഒറ്റയ്ക്കാക്കാനാവില്ല”, പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗൗരി ലങ്കേശിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രകാശ് രാജ് ഇത്തരത്തില്‍ പരസ്യമായി പ്രതികരിച്ചുതുടങ്ങിയത്. പിന്നീട് രൂക്ഷമായ രീതിയില്‍ അദ്ദേഹം ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രകാശ് രാജിനെതിരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.

DONT MISS
Top