“അമ്മയെ വേശ്യയെന്ന് അധിക്ഷേപിച്ചു, എന്നെ മനോരോഗിയും മയക്കുമരുന്നിന് അടിമയുമാക്കി”: പിതാവിനെതിരെ ആഞ്ഞടിച്ച് നടി കനക


ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത് ഒരു പുതുമുഖ നായികയെ കൂടിയായിരുന്നു. കനക… ആദ്യ സിനിമയിലൂടെത്തന്നെ കനക മലയാളസിനിമയിലെ കനകമായി മാറി. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ഈ തെന്നിന്ത്യന്‍ താരസുന്ദരിയെ തേടിയെത്തി. ഇടയ്ക്ക് ആരുമറിയാതെ എങ്ങോ പോയ് മറഞ്ഞു. ഏറെ നാളുകള്‍ ഒരു വിവരവും കനകയെ കുറിച്ച് ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് കനക കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന വാര്‍ത്ത പരന്നു, മനോരോഗിയാണെന്ന് പ്രചരിച്ചു… തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് കനക.

പിതാവിനെതിരെ രൂക്ഷമായ ഭാഷയിലാണ് കനക പ്രതികരിച്ചിരിക്കുന്നത്. തന്റെ ജീവിതം തകര്‍ത്തത് അച്ഛനാണെന്ന് കനക പറഞ്ഞു. എനിക്ക് മനോരോഗമാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ അച്ഛന്‍ ദേവദാസായിരുന്നു. അദ്ദേഹത്തെ അനുസരിക്കാത്തതായിരുന്നു കാരണം. മനോരോഗിയാക്കിയതില്‍ കുഴപ്പമില്ല, ഞാന്‍ മയക്കുമരുന്നിന് അടിമയാണെും പ്രചരിപ്പിച്ചു. അമ്മയെ വേശ്യയെന്ന് മുദ്രകുത്തി. അങ്ങനൊരാള്‍ മകളെ മനോരോഗിയാക്കിയതില്‍ അത്ഭുതമില്ല.

ഞാന്‍ മരിച്ചു എന്ന് വാര്‍ത്ത പ്രചരിച്ചു. ജിവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ എന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അത് ഞാന്‍ വലിയ കാര്യമായി എടുത്തില്ല.

എനിക്ക് 14-15 വയസുള്ളപ്പോള്‍ എന്നെ വിട്ടുകിട്ടാനായി അച്ഛന്‍ കേസ് കൊടുത്തു. ഭാര്യയ്ക്ക് മകളെ വളര്‍ത്താന്‍ അറിയില്ലെന്ന് കാണിച്ചായിരുന്നു അത്. ഇതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും ഇഞ്ചങ്ഷന്‍ ഓര്‍ഡര്‍ വന്നു. അതോടെ കരാട്ടെക്കാരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു.

അമ്മയുമായി എനിക്ക് വല്ലാത്ത അടുപ്പമായിരുന്നു. എനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ടായിരുന്നു. അവള്‍ മരിച്ചുപോയി. അച്ഛനും ഇങ്ങനെ ആയതോടെയാണ് അമ്മയ്ക്ക് എന്നോട് വല്ലാത്ത അടുപ്പം ഉണ്ടായത്. ഇതുപോലൊരു അമ്മ ഈ ലോകത്ത് ഉണ്ടാകില്ല. എന്റെ ഇരുപത്തിയൊന്‍പതാമത്തെ വയസിലാണ് അമ്മ മരിക്കുന്നത്. ആ പ്രായം വരെ അമ്മ എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. അമ്മയെ കുറിച്ച് ആര് മോശമായി പറഞ്ഞാലും എനിക്ക് ക്ഷമിക്കാനാകില്ല.

ഒരു ചിത്രത്തോടെ അഭിനയജീവിതം നിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നിരവധി സിനിമകള്‍ ചെയ്തു. അത് വളരെ അതിശയമാണ്. എന്നെ വളര്‍ത്തുന്നതിന് വേണ്ടിയാണ് അമ്മ അഭിനയം നിര്‍ത്തിയത്. എന്നാല്‍ എന്റെ ഭാവിയില്‍ അമ്മയ്ക്ക് സംശയം ഉണ്ടായിരുന്നു. എനിക്ക് താത്പര്യം ഉണ്ടെങ്കില്‍ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അമ്മയ്ക്ക് ഭയങ്കര പേടിയായിരുന്നു ഞാന്‍ സ്‌കൂളില്‍ പോകുന്നത്. അച്ഛന്‍ വന്ന് എന്നെ തട്ടിക്കൊണ്ട് പോകുമെന്നും ഒക്കെ ഭീഷണിപ്പെടുത്തിയിരുന്നതാണ് കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top