ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡ് തിരുത്തി നീരജ് ചോപ്ര

നീരജ് ചോപ്ര

ദോഹ: ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡ് തിരുത്തി ഇന്ത്യന്‍ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ പ്രകടനത്തോടെയാണ് ജാവലിന്‍ ത്രോയില്‍ സ്വന്തം പേരിലള്ള റെക്കോഡ് താരം തിരുത്തിയത്.

അതേസമയം ലീഗില്‍ നാലാമതായാണ് നീരജ് ഫിനിഷ് ചെയ്തത്. ജര്‍മന്‍ താരമായ തോമസ് റോഹ്‌ലര്‍(91.78 മീറ്റര്‍) സ്വര്‍ണം നേടി. മുന്‍ ഒളിംപിക് ചാമ്പ്യന്‍ കൂടിയാണ് റോഹ്‌ലര്‍. ജോഹാനെസ് വെറ്റര്‍(91.56) വെള്ളിയും, ആന്ദ്രേസ് ഹോഫ്മാന്‍(90.08) വെങ്കലവും നേടി.

86.48 മീറ്ററായിരുന്നു നീരജിന്റെ നിലവിലുണ്ടായിരുന്ന ദേശീയ റെക്കോഡ്. 86.47 മീറ്റര്‍ പ്രകടനത്തോടെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം സ്വര്‍ണം നേടിയിരുന്നു.

DONT MISS
Top