രമേശ് ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കി കെഎം മാണി

കെഎം മാണി

കോട്ടയം: രമേശ് ചെന്നിത്തലക്കെതിരെയുള്ള അതൃപ്തി പരസ്യമാക്കി കെഎം മാണി. ബാര്‍ കോഴ കേസില്‍ രമേശ് ചെന്നിത്തല തന്നെ ഏറെ സഹായിച്ചെന്ന് കെഎം മാണി പരിഹസിച്ചു . മുന്നണി പ്രവേശനത്തിനായി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും കെഎം മാണി കോട്ടയത്ത് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ പ്രവര്‍ത്തിച്ചത് യുഡിഎഫില്‍ ചിലരാണെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പ് ആരോപിച്ചിരുന്നു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെഎം മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി അടക്കം പലരും ശ്രമിച്ചെങ്കിലും കെഎം മാണി താല്‍പര്യം കാട്ടിയില്ല. ഈ സാഹചര്യത്തിലാണ് ബാര്‍ കോഴ കേസില്‍ കെഎം മാണിയെ താന്‍ ഏറെ സഹായിച്ചിരുന്നെന്നും മാണിയെ യുഡിഎഫില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന കെഎം മാണിയെ ചൊടിപ്പിച്ചത്. കടുത്ത പരിഹാസരൂപത്തിലാണ് രമേശ് ചെന്നിത്തലക്ക് കെഎം മാണി മറുപടി നല്‍കിയത്.

ഏറെ ആഗ്രഹിക്കുന്ന ഇടതു മുന്നണി പ്രവേശനത്തന് വിലങ്ങുതടിയായി തുടരുന്ന കാനത്തിനു നേരെയും കെഎം മാണി രോഷം പ്രകടിപ്പിച്ചു. മുന്നണി പ്രവേശനത്തിനായി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലന്നും കെഎം. മാണി വ്യക്തമാക്കി.

DONT MISS
Top