“പുതിയ കുട്ടികള്‍ എന്തിനും തയാര്‍, അപ്പോള്‍ നിര്‍മാതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന്?”, കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് രാഖി സാവന്ത്

രാഖി സാവന്ത്

പുതുതായി കടന്നുവരുന്ന നടികള്‍ക്ക് സിനിമയില്‍നിന്നുണ്ടാകുന്ന മോശം അനുഭവത്തേക്കുറിച്ച് അറിയില്ലെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. കാസ്റ്റിംഗ് കൗച്ചില്‍ ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നില്ല. ആരും നിര്‍ബന്ധപൂര്‍വം ശാരീരിക ബന്ധത്തിനായി ശ്രമിക്കുകയില്ലെന്നും അവര്‍ പറഞ്ഞു.

“പുതിയ കുട്ടികള്‍ കരിയര്‍ തുടങ്ങാനായി എന്തിനും തയാറാകും. അപ്പോള്‍ നിര്‍മാതാക്കളെ മാത്രം കുറ്റപ്പെടുത്തരുത്. നിലവില്‍ ആരെങ്കിലും ഇത്തരം അനുഭവങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണം. എളുപ്പവഴി നോക്കുകയോ കീഴടങ്ങുകയോ ചെയ്യരുത്”, രാഖി പറയുന്നു.

“ജീവിതത്തില്‍ എല്ലാ മേഖലയിലും ഉള്ളതുപോലെ ലൈംഗികമായ ദുരുപയോഗം സിനിമാ മേഖലയിലും ഉണ്ടാകാം. എനിക്ക് തുടക്ക കാലത്ത് ഇത് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ വഴി ഉപയോഗിച്ച് സിനിമയിലെത്തേണ്ട കാര്യമുണ്ടായിരുന്നില്ല”, രാഖി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top