ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ചിലത് സമ്മാനിക്കുന്നത് പ്രസിഡന്റും ചില വിഭാഗത്തിലേത് നല്‍കുന്നത് സ്മൃതി ഇറാനിയും; അവാര്‍ഡ് ദാനം ബഹിഷ്‌കരിക്കാന്‍ പുരസ്‌കാര ജേതാക്കള്‍

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തില്‍. ഇത്തവണ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചില പുരസ്‌കാരങ്ങള്‍ നല്‍കും. ഇതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങുകയാണ് സിനിമാ പ്രവര്‍ത്തകര്‍.

അവാര്‍ഡുകളില്‍ പത്തെണ്ണമാകും രാഷ്ട്രപതി സമ്മാനിക്കുക. ഇതിന് പുറമെയുള്ളത് സ്മൃതി ഇറാനിയും നല്‍കും. എന്നാല്‍ ഇത് ഓരോ വിഭാഗത്തിലും ജോലി ചെയ്യുന്നവരെ അപമാനിക്കലാണെന്ന വാദമാണുയരുന്നത്. എല്ലാ പുരസ്‌കാരത്തിനും ഒരേ പ്രാധാന്യമാണെന്നിരിക്കെ സ്മൃതിയുടെ ഇടപെടല്‍ യാതൊരു പ്രയോജനവും ചെയ്യില്ല എന്നുമാത്രമല്ല പുരസ്‌കാര ജേതാക്കളെ അപമാനിക്കലാവുകയും ചെയ്യും.

വില്ലേജ് റോക്‌സ്റ്റാര്‍ എന്ന ആസമീസ് ചിത്രമാണ് ഇത്തവണ മികച്ച ചിത്രമായത്. മികച്ച സംവിധായകനായി ജയരാജിനെ തെരഞ്ഞെടുത്തു. മികച്ച നടന്‍ റിദ്ധി സെന്നും നടി ശ്രീദേവിയുമായി. ഗായകന്‍ യേശുദാസും സംഗീത സംവിധാനത്തന് എആര്‍ റഹ്മാനും പുരസ്‌കാരത്തിന് അര്‍ഹരായി. ഈ പുരസ്‌കാരങ്ങളില്‍ ഏതൊക്കെയാണ് രാഷ്ട്രപതി നല്‍കുക, ഏതൊക്കെയാണ് സ്മൃതി നല്‍കുക എന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

DONT MISS
Top