കൊല്ലത്ത് മൂന്ന് സ്വകാര്യ ലാബുകളിൽ മുപ്പത് മിനിറ്റിനുള്ളിൽ രക്ത പരിശോധന നടത്തിയപ്പോൾ ലഭിച്ചത് വ്യത്യസ്ത പരിശോധന ഫലങ്ങൾ

കൊല്ലം: കൊല്ലത്തെ മൂന്ന് സ്വകാര്യ ലാബുകളിൽ മുപ്പത് മിനിറ്റിനുള്ളിൽ രക്ത പരിശോധന നടത്തിയപ്പോൾ ലഭിച്ചത് വ്യത്യസ്തമായ പരിശോധന ഫലങ്ങൾ. മുവാറ്റുപുഴ സ്വദേശി  നഹാസിനും ഭാര്യയ്ക്കുമാണ് ഷുഗർ പരിശോധനയിൽ വ്യത്യസ്ത ഫലം ലഭിച്ചത്. തങ്ങളുടെ പരിശോധന ഫലമാണ് ശരിയെന്നാണ് ഓരോ ലാബുകാരുടെയും വാദം.

സാമുഹിക പ്രവർത്തകനായ നഹാസ് രണ്ട് ലാബുകളിൽ രക്തം പരിശോധിച്ചപ്പോൾ ലഭിച്ചത് വ്യത്യസ്തമായ പരിശോധന ഫലം.  ഇതിൽ സംശയം തോന്നിയതിനെ തുടർന്നാണ് നഗരത്തിലെ മൂന്ന് സ്വകാര്യ ലാബുകളിൽ ഭാര്യയുടെ ഷുഗർ പരിശോധിക്കാൻ തീരുമാനിച്ചത്. അര മണിക്കൂർ താഴെ സമയ വ്യത്യാസത്തിൽ രക്ത സാംബിള്‍ ലാബുകളിൽ നൽകി.

ആദ്യം പരിശോധിച്ച ലാബിൽ 60 മില്ലിഗ്രാം ശതമാനത്തിലായിരുന്നു ഷുഗറിന്റെ അളവ് രണ്ടാമത്തെ ലാബിൽ എത്തിയപ്പോൾ അത് 92 മില്ലിഗ്രാം ശതമാനത്തിലും മൂന്നാമത്തെ ലാബിൽ അത് 112 മില്ലിഗ്രാം ശതമാനത്തിലും ഉയർന്നു. അതേസമയം  സ്വകാര്യ ലാബുകളെ നിയന്ത്രിക്കാനോ അവർക്കെതിരായ പരാതികൾ പരിഹരിക്കാനോ കൃത്യമായ സംവിധാനം സംസ്ഥാനത്തില്ലാത്തതാണ് ഇത്തരം പരാതികൾ ഉയരാൻ കാരണം.

DONT MISS
Top