വാ​ട്‌​സ്ആ​പ്പ് തലവന്‍ ജാ​ൻ കൂം ​സ്ഥാ​ന​മൊ​ഴി​യു​ന്നു

 ജാന്‍ കൂം

ന്യൂ​യോ​ർ​ക്ക്: വാട്‌സ്ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്പനിയില്‍ നിന്ന് ഒഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്‌സ്ആപ്പിനെ ഫെയ്‌സ് ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു കൂം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ് ഇനി ആലോചിക്കുന്നതെന്നും അതിനാലാണ് ബോര്‍ഡില്‍ നിന്ന് ഒഴിയുന്നതെന്നും ജാന്‍ കൂം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ ഫെയ്ബുക്കുമായി കൂമിന് ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വാ​ട്സ്ആ​പ്പി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഫേ​സ്ബു​ക്ക് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​ത് എ​ൻ​ക്രി​പ്ഷ​ൻ നി​ല​വാ​ര​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

2009ല്‍ ​ജാ​ന്‍ കൗ​ണ്‍, ബ്രി​യാ​ന്‍ ആ​ക്ട​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ജാന്‍ കൂം വാ​ട്സ്ആ​പ്പ് സ്ഥാ​പി​ച്ച​ത്. 2014ൽ 1900 ​കോ​ടി ഡോ​ള​ര്‍ ന​ല്‍​കിയാണ് വാട്‌സ് ആപ്പിനെ ഫെയ്‌സ് ബുക്ക് ഏറ്റെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top