നരേന്ദ്രമോദി ഇന്ന് കര്‍ണാടകയില്‍; ലിംഗായത്ത് ജെഡിഎസ് വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കിയേക്കും

നരേന്ദ്രമോദി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക.

ബിജെപിയ്ക്ക് മേല്‍ക്കൈ ഇല്ലാത്ത മേഖലകളിലാണ് മോദിയുടെ റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് റെഡ്ഡിമാര്‍ സജീവ സാനിധ്യമായ സാഹചര്യത്തിലാണ് മോദിയെത്തുന്നതെന്നും ശ്രദ്ധേയമാണ്. റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരിയില്‍ വ്യാഴാഴ്ചയാണ് മോദിയുടെ റാലി.

അതേസമയം ലിംഗായത്ത് ജെഡിഎസ് വിഷയങ്ങളില്‍ മോദി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കോണ്‍ഗ്രസും ജെഡിഎസും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ അത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. ജെഡിഎസുമായുണ്ടാക്കിയ ധാരണയാണ് മേഖലയില്‍ ബിജെപി നേതാക്കളുടെ സജീവസാനിധ്യത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇവിടെ ആകെയുള്ള 57 സീറ്റില്‍ നാലില്‍ മാത്രമാണ് ബിജെപിയ്ക്ക് കഴിഞ്ഞതവണ വിജയിക്കാനായത്.

DONT MISS
Top