ലോകത്തിലെ ഏറ്റവും നല്ല ക്യാമറ ഫോണ്‍ ഐഫോണോ സാംസങ്ങ് ഗ്യാലക്‌സിയോ അല്ല; ഇത് വാവെയ് പി20 പ്രോ; രണ്ടാം സ്ഥാനത്തും വാവെയ് തന്നെ

ഫോണുകളിലെ ക്യാമറകളില്‍ ഇനി ആപ്പിളിനും സാംസങ്ങിനും മാറിനില്‍ക്കാം. ഇനി വാവെയ് കാലമെന്നുപറയാം, ലൈക്കയുമായി ചേര്‍ന്ന് വാവെയ് കുറിച്ചത് ചരിത്രം തന്നെയാണ്. പരമ്പരാഗത പുലികളെ തോല്‍പ്പിച്ച് വാവെയ് നേടിയത് ചെറുതല്ലാത്ത ഒരു ഖ്യാതിതന്നെ.

സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളെ വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ഡിഎക്‌സ്ഒയാണ് ഒന്നാം നമ്പര്‍ വാവെയ് തന്നെയാണെന്ന് വ്യക്തമാകുന്നത്. നേരത്തെ സാംസങ്ങിനും ഐഫോണിനും പിക്‌സലിനും പിന്നില്‍ നാലാമതായിരുന്നു വാവെയ്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കില്‍ നാളെ ഈ കമ്പനികളെ വാവെയ് പിന്നിലാക്കിയാലും അത്ഭുതപ്പെടാനില്ല എന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ വാവെയ് രണ്ട് മോഡലുകളിലൂടെയാണ് മുന്നിലെത്തിയിരിക്കുന്നത്. സാംസങ്ങ് ഗ്യാലക്‌സി എസ്9 പ്ലസിന് മൂന്നാം സ്ഥാനം മാത്രം.

വാവെയ് പി20 പ്രോ, പി20 എന്നീ മോഡലുകളാണ് ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. പി20 പ്രോയ്ക്ക് 114 പോയന്റാണ് ഫോട്ടോഗ്രഫിയില്‍ ലഭിച്ചത്. 107 പോയന്റ് പി20 മോഡലിനും ലഭിച്ചു. 1040 പോയന്റുമായി ഗ്യാലക്‌സി എസ്9 പ്ലസ് മൂന്നാം സ്ഥാനത്തും 101 പോയന്റുമായി ഐഫോണ്‍ 10 നാലാം സ്ഥാനത്തും 99 പോയന്റുമായി പിക്‌സല്‍ 2 അഞ്ചാം സ്ഥാനത്തുമാണ്. ആറാം സ്ഥാനത്ത് വാവെയ് മെയ്റ്റ് 10 പ്രോയാണ്.

പിന്നില്‍ മൂന്ന് ക്യാമറകളുമായി ടെക് ലോകത്തെ ഞെട്ടിച്ചാണ് വാവെയ് പി20 പ്രോ പുറത്തിറങ്ങിയത്. 40 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ ടെലി ഫോട്ടോ ലെന്‍സ് എന്നിവ രണ്ട് ക്യാമറയിലും 20 മെഗാപിക്‌സലുള്ള മൂന്നാം ക്യാമറ മോണോക്രോം സെന്‍സറുമായിട്ടുമാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഫോട്ടോഗ്രഫിയിലെ അതികായരായ ലൈക്കയുമായി ഒന്നുചേര്‍ന്നാണ് വാവെയ് ഈ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചിരിക്കുന്നത്. വാവെയ്-ലൈക്ക കൂട്ടുകെട്ടിലൊരുങ്ങിയ ക്യാമറ ഗവേഷണശാലയിലാണ് പുതിയ വാവയ് ഫോണുകളുടെ ക്യാമറ വികസിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top