യുപിയില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

പ്രതീകാത്മക ചിത്രം

ലക്‌നൗ: യുപിയില്‍ നിന്നും വീണ്ടും പീഡനവാര്‍ത്ത. യുവതിയെ പീഡിപ്പിച്ചതിനു ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. വീടിനു കുറച്ചകലെയുള്ള കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ പോയപ്പോള്‍ താലിബ്, സല്‍മാന്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

യുവതിയെ പീഡിപ്പിച്ച യുവാക്കള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. പീഡനത്തിരയായ യുവതി മാനഹാനി ഭയന്ന് വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാരും മറ്റുള്വരും വിവരമറിഞ്ഞത്. ഇതേത്തുടര്‍ന്ന് കുടുംബം കനൗജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി ന്‍കുകയായിരുന്നു.

പ്രതികള്‍ക്ക് വധശിക്ഷയോ കുറഞ്ഞ പക്ഷം ജീവപര്യന്തമോ കിട്ടിയില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

DONT MISS
Top