വണ്‍പ്ലസ് 6 അവതരിക്കുന്നത് അടുത്തമാസം; തിയതി പ്രഖ്യാപിച്ചു


വണ്‍പ്ലസ് ആരാധകരുടെ കാത്തിരിപ്പിന് അങ്ങനെ വിരാമമാകുന്നു. അടുത്തമാസം ഫോണ്‍ അവതരിപ്പിക്കും. കൃത്യമായിപ്പറഞ്ഞാല്‍ മെയ് 17ന് പുറത്തിറക്കുന്ന ഫോണ്‍ മാസാവസാനത്തോടെ ഓണ്‍ലൈന്‍ വിപണിയിലെത്തും. ആമസോണ്‍ എക്സ്ലൂസീവായാണ് ഫോണ്‍ എത്തുക. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളുണ്ടാകും.

ഇതുവരെ പുറത്തിറങ്ങിയ വണ്‍പ്ലസ് ഫോണുകളില്‍ ഏറ്റവും മികച്ചത് എന്നുറപ്പിക്കാവുന്ന മോഡല്‍ എല്ലാത്തരം മൊബൈല്‍ പ്രേമികളേയും തൃപ്തിപ്പെടുത്തും. ക്യാമറ, ഗെയിമിംഗ്, നെറ്റ് സര്‍ഫിംഗ് എന്നിങ്ങനെ എല്ലാത്തരത്തിലുള്ള ആവശ്യങ്ങളും അങ്ങേയറ്റം മികവോടെ നിര്‍വഹിക്കാന്‍ പുതുമോഡല്‍ സഹായിക്കും. ബാറ്ററി ബായ്ക്കപ്പിന്റെ കാര്യത്തിലോ ഫോണിന്റെ നിര്‍മാണ നിലവാരത്തിന്റെ കാര്യത്തിലോ പ്രവര്‍ത്തന വേഗതയിലോ വിട്ടുവീഴ്ച്ചയ്ക്ക് ഇതുവരെ ഒരുമോഡലിലും വണ്‍പ്ലസ് ശ്രമിച്ചിട്ടില്ല.

ഡിസ്‌പ്ലേ ‘നോച്ച്’ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. എട്ട് ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മോഡലാകും ഉയര്‍ന്ന വേരിയന്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 35,000 രൂപയില്‍ താഴെ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കും എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണയും വണ്‍പ്ലസില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകുമെന്നുറപ്പാണ്. വാട്ടര്‍ പ്രൂഫായിരിക്കും ഫോണ്‍ എന്ന സൂചനയും കമ്പനി നേരത്തേ തന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top