ചെങ്ങന്നൂരില്‍ വിജയം നിര്‍ണയിക്കാനുള്ള ശക്തി കെഎം മാണിക്ക് ഇല്ല, ഉണ്ടെങ്കില്‍ തെളിയിക്കട്ടെ: തിരിച്ചടിച്ച് കാനം രാജേന്ദ്രന്‍


കൊല്ലം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ചെങ്ങന്നൂരില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള വോട്ട് മാണിക്കില്ലെന്ന് കാനം പറഞ്ഞു. ഉണ്ടെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്ന് കാനം വെല്ലുവിളിച്ചു.

ഒരു പുതിയ ഘടകകക്ഷിയെയും മുന്നണയില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫ് ആലോചിച്ചിട്ടില്ല. ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സിപിഐയുടെ നിലപാടാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ചെങ്ങന്നൂരില്‍ ആരുടെയും വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. ആര്‍ക്കും വോട്ട് ചെയ്യാം. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നുണ്ട്. അവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും.

സിപിഐഎം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് കാനം പറഞ്ഞു. മാണി തന്നേക്കാള്‍ വളരെ സീനിയറായ നേതാവാണെന്നും അതിനാല്‍ അതിനൊന്നും താന്‍ മറുപടി പറയുന്നില്ലെന്നും കാനം പറഞ്ഞു.

ചെങ്ങന്നൂരില്‍ ആര് വിജയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിക്കുമെന്ന മാണിയുടെ പ്രസ്താവനയെ കാനം പുച്ഛിച്ച് തള്ളി. അതിനുള്ള ശക്തി കേരളാ കോണ്‍ഗ്രസിനുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മറിച്ചാണെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്നും കാനം പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top