‘ഷട്ടറിന്റെ സൃഷ്ടാവായാണ് ഇപ്പോഴും ഞാന്‍ അറിയപ്പെടുന്നത്’; പ്രേക്ഷകരെ അങ്കിള്‍ കാണാന്‍ ക്ഷണിച്ച് ജോയ് മാത്യു

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു തിരക്കഥ, കഥ, സംഭാഷണം നിര്‍മാണം എന്നിവ നിര്‍വഹിച്ച അങ്കിള്‍ ഇന്നാണ് റിലീസ് ചെയ്യുന്നത്. എല്ലാവരെയും അങ്കിള്‍ സിനിമ കാണാന്‍ ക്ഷണിക്കുകയാണ് ജോയ് മാത്യു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ കാണാനായി ജോയ് മാത്യു പ്രേക്ഷകരെ ക്ഷണിച്ചത്.

ഓരോ മലയാളി വീടുകളിലും കയറി ഇറങ്ങിപ്പോകുന്ന നിരവധി അങ്കിള്‍മാരുണ്ട്. അത്തരത്തില്‍  ഒരാള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അങ്കിള്‍. മലയാളിയുടെ ജീവിതവും മലയാളിയുടെ സാമൂഹ്യ പ്രശ്‌നങ്ങളുമാണ് അങ്കിളിലൂടെ ചര്‍ച്ച ചെയ്യുന്നത്. ഒരു സാമൂഹ്യ പ്രശ്‌നം പറയുന്ന സിനിമ എന്നതിലുപരി ഒരു കലാരൂപം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് അനുഭവിക്കാവുന്ന ഒരു സിനിമ കൂടിയാണ് അങ്കില്‍ എന്ന് ജോയ് മാത്യു പറയുന്നു.

ഷട്ടര്‍ എന്ന തന്റെ ആദ്യ സിനിമ താന്‍ വിചാരിച്ചതിനേക്കാളും കൂടുതല്‍ ഏറ്റുവാങ്ങിയവരാണ് കേരള ജനത. ഷട്ടറിന്റെ സൃഷ്ടാവായാണ് താന്‍ ഇപ്പോഴും അറിയപ്പെടുന്നതെന്നും ജോയ് മാത്യു പറഞ്ഞു. അങ്കിളില്‍ ജോയ് മാത്യു മൂന്നു തരത്തില്‍ ജോലിയെടുത്തിട്ടുണ്ട് കഥ, തിരക്കഥ, സംഭാഷണം പിന്നെ അഭിനയം അതും പോരാഞ്ഞ് നിര്‍മ്മാണവും. ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാന്‍ ഏത് പണി നിര്‍ത്തണം ഏത് തുടരണം എന്ന് കൂടി നിങ്ങള്‍ പറഞ്ഞുതരണം എന്ന് ഇതിനു മുന്‍പ് തന്നെ ജോയ് മാത്യു പ്രേക്ഷകരോട് പറഞ്ഞിരുന്നു.

ഗിരീഷ് ദാമോദരാണ് അങ്കില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും മമ്മൂട്ടി ആലപിച്ച ഗാനവും എല്ലാം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഫാമിലി ത്രില്ലര്‍ ചിത്രമായിരിക്കും അങ്കിളെന്നും സൂചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top