ഗോപ്രോ കമ്പനിയെ ഷവോമി വാങ്ങിയേക്കും


ചൈനീസ് കമ്പനികള്‍ എന്ത് അത്ഭുതവും കാണിക്കും എന്ന അവസ്ഥയാലാണിപ്പോള്‍. അമേരിക്കന്‍ കമ്പനികള്‍ക്കോ ജാപ്പനീസ് കമ്പനികള്‍ക്കോ തരംഗം സൃഷ്ടിക്കാന്‍ സാധിക്കാത്ത അവസ്ഥ. പണം വാരുന്നതോ ഹോണര്‍, ഷവോമി, ബിബികെ ഇലക്ട്രോണിക്‌സ് തുടങ്ങിയ താരങ്ങളും.

എന്നാല്‍ ചൈനീസ് കമ്പനി എന്ന പേര് പേറി പിന്നോട്ടടിക്കപ്പെട്ടുവെങ്കിലും വാവെയ് ഹോണര്‍ കമ്പനി തങ്ങളുടേതായ പേര് പതിപ്പിച്ചുതുടങ്ങി. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് അധികം പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഷവോമി പോലും അമേരിക്കന്‍ കമ്പനികളെ അതിശയിപ്പിക്കുകയാണ്. ഗോപ്രോ കമ്പനിയെ ഷവോമി വാങ്ങാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഒരുകാലത്ത് 10 ബില്യണ്‍ ഡോളറിലേറെ ബിസിനസ് നടത്തിയ ഗോപ്രോ ഇപ്പോള്‍ മാന്ദ്യത്തിലാണ്. വെറും 761 മില്യണ്‍ മാത്രമാണ് ഇപ്പോള്‍ കമ്പനിയുടെ വിപണി മൂല്യം. ഈ അവസ്ഥയാണ് ഷവോമി മുതലാക്കാനൊരുങ്ങുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു താക്കീത് കൂടിയാണ് ഇത് എന്നാണ് അന്താരാഷ്ട്ര മാധ്യമ വ്യാഖ്യാനം. ലോകം മുഴുവനും ചൈനീസ് കമ്പനികള്‍ ആധിപത്യം നേടിയാലും അത്ഭുതപ്പെടാനില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top