‘ഞാന്‍ ഏത് പണി നിര്‍ത്തണം ഏത് തുടരണം’; അങ്കിള്‍ വരാനിരിക്കെ പ്രേക്ഷകനോട് ജോയ് മാത്യു

വില്ലനായും നായകനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ ജോയ് മാത്യു തിരക്കഥ, കഥ, സംഭാഷണം, നിര്‍മാണം എന്നിവ നിര്‍വഹിക്കുന്ന അങ്കിള്‍ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിയിരിക്കുകയാണ്. മ മ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറടക്കം നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. അങ്കിള്‍ പുറത്തിറങ്ങാനിരിക്കെ ഫെയ്‌സ്ബുക്കില്‍ സരസമായ കുറിപ്പിട്ടിരിക്കുകയാണ് ജോയ് മാത്യു.

ഈ സിനിമയിൽ താന്‍ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട്‌ കഥ, തിരക്കഥ, സംഭാഷണം
പിന്നെ അഭിനയം അതും പോരാഞ്ഞ്‌ നിർമ്മാണവും. ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത്‌ പണി നിർത്തണം ഏത്‌ തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രമായാണ്  മമ്മൂട്ടി എത്തുന്നത്. ഫാമിലി ത്രില്ലര്‍ ചിത്രമായിരിക്കും അങ്കിളെന്നും സൂചനയുണ്ട്.

DONT MISS
Top