വിനീത് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

കഴിഞ്ഞ ഐഎസ്എല്‍ സീസണിലുടനീളം അത്ര മികച്ചതല്ലാത്ത ഫോം കാഴ്ച്ചവച്ച മലയാളിയായ ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീതിനെ ടീം ഒഴിവാക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിനീതിനെ ഒഴിവാക്കണമെന്ന മുറവിളി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും തീരുമാനത്തിന് എതിരായും ആളുകള്‍ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത അല്‍പം മുമ്പ് പുറത്തുവന്നു.

വിനീതിനെ അടുത്ത സീസണിലും ടീം നിലനിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടാണ് പ്രമുഖ കായിക മാധ്യമമായ ഗോള്‍ നല്‍കിയിരിക്കുന്നത്. വിനീതിനെ വിട്ടുകൊടുക്കാനായി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ചെയ്തതെന്ന് പ്രമുഖ സ്‌പോര്‍ട് പോര്‍ട്ടല്‍ ഗോള്‍ ഡോട്ട് കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിനീത് ടീം വിടുമ്പോള്‍ ക്ലബ്ബിന് ട്രാന്‍സ്ഫര്‍ ഫീസും നല്‍കേണ്ടതില്ല എന്ന സൗകര്യത്തിനാണ് അത്ത് ഫീ ഒഴിവാക്കിയത്.

എന്നാല്‍ വിനീതിന് അനുകൂലമായി ഏറെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അന്ന് അഭിപ്രായം പ്രകടിപ്പിച്ചു. എന്നാല്‍ വെറും നാല് ഗോളുകള്‍ മാത്രം നേടുകയും അതിന്റെ ഇരട്ടി ഗോളവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തതിനേക്കുറിച്ച് മറുവാദവുമുണ്ട്. അസിസ്റ്റുകളുടെ എണ്ണം പൂജ്യമായതിനാല്‍ വിനീത് ഒരു ടീംമാനല്ല എന്ന വിമര്‍ശനവും ഉയരുന്നു. എന്നാല്‍ ഒരു സീസണ്‍ മോശമായതിനാല്‍ ഇത്ര കടുത്ത നടപടിയിലേക്ക് പോകണോ എന്നാണ് എന്നാണ് വീനീത് ആരാധകര്‍ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്തസീസണിലും വിനീതിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ കാണാം എന്നത് ഏതൊരാരാധകനും സന്തോഷം പകരും.

DONT MISS
Top