ഒടുവില്‍ നീതി ലഭിച്ചു; അസാറാം ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവ്

പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിക്കുന്നു

ജോധ്പൂര്‍: ഒടുവില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് അസാറാം ബാപ്പു ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ അസാറാം ബാപ്പുവിന് തക്കതായ ശിക്ഷ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബത്തിനും നീതി കിട്ടണം എന്നും അദ്ദേഹം പറഞ്ഞു.

അസാറാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്റെ കുടുംബത്തിന് നീതി ലഭിച്ചു. നീതിക്ക് വേണ്ടിയുളള പേരാട്ടത്തില്‍ കുടുംബത്തോടൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. ഇനി അസാറാം ബാപ്പുവിന് തക്കതായ ശിക്ഷ ലഭിക്കണം എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

2013 ലാണ് ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് അസാറാം ബാപ്പു 16 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അസാറാം ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അസാറാം ബാപ്പുവും അനുയായികളും കുറ്റക്കാരാണെന്ന് ഇന്നാണ് ജോധ്പൂര്‍ കോടതി വിധിച്ചത്.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അസാറാം ബാപ്പു കഴിയുന്ന ജോധ്പൂരിലെ ജയിലിലാണ് വിധി പ്രസ്താവിച്ചത്. അസാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

DONT MISS
Top