ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ദിനം പ്രതി വര്‍ധിക്കുമ്പോഴും എക്‌സൈസ് തീരുവ കുറയ്ക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ഐസക് ആവശ്യപ്പെട്ടു.

ഇന്ധനനികുതി സര്‍ക്കാരിന്റെ പ്രധാനവരുമാന മാര്‍ഗം ആണെന്നും അത് വേണ്ടെന്ന് വയക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വിലവര്‍ധനയിലൂടെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. നികുതി കുറയ്ക്കുന്ന വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും പരസ്പരം പഴി ചാരി രക്ഷപെടുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top