മധ്യപ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്കുള്ള ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നത് ശുചിമുറിയില്‍; പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍

ഭക്ഷണം പാകം ചെയ്യുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ഭക്ഷണ സാധനങ്ങള്‍ സ്‌കൂള്‍ ശുചിമുറിയിലാണ് സൂക്ഷിക്കുന്നത്. ഇതിനു പുറത്തുവെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.

ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ്‌വിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. വലിയ രീതിയിലുള്ള ശുചിത്വ ലംഘനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

സ്‌കൂളിന് ആവശ്യമായ ഒരു അടുക്കള പണിയുന്നതിന് സ്ഥലമില്ല. ആവശ്യമായ കെട്ടിടം ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ശുചിമുറിയുടെ പുറത്ത് വച്ച് ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കൂടാതെ ഭക്ഷണം പാകം ചെയ്യുന്നവരുടെ മേല്‍ കുറ്റം കെട്ടിവയ്ക്കുകയാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍.

ഭക്ഷണം പാകം ചെയ്യുന്നവര്‍ വൃത്തിയായി ഭക്ഷണം ഉണ്ടാക്കുന്നില്ല എന്നതാണ് പ്രിന്‍സിപ്പാളിന്റെ ന്യായീകരണം. മധ്യപ്രദേശ് പ്രാദേശിക വിസകന വകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം തെളിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

DONT MISS
Top