ലൈംഗിക പീഡനക്കേസ്: അസാറാം ബാപ്പുവും അഞ്ച് അനുയായികളും കുറ്റക്കാര്‍

അശാറാം ബാപ്പു

ജോധ്പൂര്‍: ലൈംഗിക പീഡനക്കേസില്‍ വിവാദസന്യാസി അസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

അസാറാം ബാപ്പുവിനൊപ്പം അദ്ദേഹത്തിന്റെ അഞ്ച് അനുയായികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അസാറാം ബാപ്പു കഴിയുന്ന ജോധ്പൂരിലെ ജയിലിലാണ് വിധി പ്രസ്താവിച്ചത്.

അസാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top