‘സ്‌നേഹനിലാവ്’, 2018 മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷന്റെ 6-ാം വാര്‍ഷികാഘോഷം


മലേഷ്യയിലെ പ്രവാസി മലയാളി അസോസിയേഷന്റെ 6-ാം വാര്‍ഷികത്തിന്റെ ഭാഗമായി കലാസാംസ്‌കാരിക പരിപാടി സ്‌നേഹനിലാവ് 2018 അരങ്ങേറും. മെയ് ഒന്നിന് പുത്രജയയിലെ ചെമ്പക സരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുള്‍ ഖാദര്‍, അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ഇത് 3-ാം തവണയാണ് ലോക തൊഴിലാളി ദിനത്തില്‍ മലേഷ്യന്‍ പ്രവാസി അസോസിയേഷന്‍ സ്‌നേഹനിലാവ് സംഘടിപ്പിക്കുന്നത്.

നിരവധി മലയാളികളുള്ള മലേഷ്യയില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി മലയാളി അസോസിയേഷനെന്ന് പ്രസിഡണ്ട് അഷ്‌റഫ് സിഎം അറിയിച്ചു. തുടര്‍ന്ന് രമേഷ് പിഷാരടി, അഫ്‌സല്‍, ജ്യോത്സന, നിസാം കോഴിക്കോട് എന്നിവര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top