ബദാമിയില്‍ ശ്രീരാമലു സിദ്ധരാമയ്യയുടെ എതിരാളി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമിയില്‍ ബി ശ്രീരാമലു മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്തിയായ ശ്രീരാമലു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ബദാമിക്ക് പുറമെ മൊളക്കല്‍മൂരു മണ്ഡലത്തിലും ശ്രീരാമലു മത്സരിക്കുന്നുണ്ട്. മൈസുരുവിലെ ചാമുണ്ഡേശ്വരിയിലും ബദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്.

നിലവില്‍ ബെല്ലാരി മണ്ഡലത്തിലെ എംപിയാണ് ശ്രീരാമലു. ബദാമിയില്‍ ആര് വേണമെങ്കിലും തനിക്കെതിരെ മത്സരിച്ചോട്ടെ. ആര് മത്സരിച്ചാലും ഞാന്‍ അതിനെ കണക്കിലെടുക്കുന്നില്ല. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ട്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുമെന്നും താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ ബദാമി മണ്ഡലത്തില്‍ നിന്ന് സിദ്ധരമായ്യയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. ബദാമിയില്‍ ഞാനാണോ അതോ മറ്റാരെങ്കിലുമാണോ മത്സരിക്കേണ്ടതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനിക്കും. എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അതിന് തയ്യാറാണ്. അല്ല മറ്റാരെങ്കിലും മത്സരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നതെങ്കില്‍ അവര്‍ രംഗത്തിറങ്ങും. എന്തായാലും സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ പ്രാപ്തനായ ഒരാളെയാകും അവിടെ ബിജെപി രംഗത്തിറക്കുക എന്നായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.

DONT MISS
Top