കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവം: ശ്രദ്ധയില്ലായ്മയും സാങ്കേതിക പിഴവുകളും കാരണമായെന്ന് കോര്‍പ്പറേഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍

കൊച്ചി: കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണത് ശ്രദ്ധയില്ലായ്മയും സാങ്കേതികമായ പാളിച്ച കൊണ്ടെന്നും കൊച്ചി കോര്‍പ്പറേഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കൊച്ചി മേയര്‍ സൗമിനി ജയ്‌ന് കൈമാറി. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

കൊച്ചി കലൂരില്‍ പണി നടന്നുകൊണ്ടിരിക്കവെ കെട്ടിടം തകര്‍ന്നുവീണത് നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് കോര്‍പറേഷന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. കൊച്ചി കോര്‍പറേന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ മേയര്‍ സൗമിനി ജെയിന് നല്‍കിയ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

മൂന്ന് നിലയ്ക്കായി കുഴിയെടുത്തപ്പോള്‍ വശങ്ങളിലുള്ള പില്ലറുകളുടെ ബലം പരിശോധിച്ചില്ല. മാത്രമല്ല മതിയായ സുരക്ഷയില്ലാത്തതും സാങ്കേതിക പാളിച്ചകളും ശ്രദ്ധയില്ലായ്മയും അപകടത്തിന് കാരണമായി. കെട്ടിടത്തിന് മുന്‍വശത്തായി വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്തെ പില്ലറുകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനും സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം നാളെമുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടും. ഇതിനിനിടയില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കാരണങ്ങള്‍ വിശദമാക്കി സൂപ്രണ്ടിങ് എന്‍ജിനീയര്‍ കൊച്ചി മേയര്‍ക്ക് കൈമാറിയ കത്ത്

DONT MISS
Top