താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം

കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ഒരു പുരുഷനും നാല് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ സംഘം കൊണ്ടുപോയി. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ വീട്ടില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു. രാത്രി ഒന്‍പതുവരെ സംഘം വീട്ടില്‍ തുടര്‍ന്നു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ആഭ്യന്തര സുരക്ഷാ വിഭാഗവും അന്വേഷണം തുടങ്ങി.

DONT MISS
Top