യുപിയില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത; ക്ലിനിക്കിലെത്തിയ പതിമൂന്ന്കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും പീഡനവാര്‍ത്ത. മരുന്നുവാങ്ങാന്‍ ക്ലനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ തടവിലാക്കിയ ഡോക്ടര്‍ മൂന്ന് ദിവസമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം.

പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി രക്ഷപ്പെട്ട പെണ്‍കുട്ടി അച്ഛനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഡോക്ടര്‍ സോനുവര്‍മ്മയെ അറസ്റ്റ് ചെയ്തു. ക്ലിനിക്ക് അടച്ചുപൂട്ടുകയും ചെയ്തു.

മരുന്നുവാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്താതായതോടെ കുട്ടിയുടെ പിതാവും ഗ്രാമവാസികളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ലിനിക്കിലെത്തിയ തന്റെ മകളെ ഡോക്ടര്‍ തടവിലാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഉറക്കമരുന്ന് നല്‍കി മകളെ ഡോക്ടര്‍ ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

പരാതിയില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പീഡനത്തിനിരയായിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനായി പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് അയച്ചിരിക്കുകയാണ്.

DONT MISS
Top