‘അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും’; മോഹന്‍ലാലിന്റെ നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

യാത്ര തുടര്‍ന്നേ മതിയാവൂ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും. ബിലീവ് മീ. ദിസ് ഈസ് സണ്ണി ജോര്‍ജ്ജ് എന്ന വാചകങ്ങളോടെയാണ് മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്. പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ ചിത്ത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top