മഹാഭാരതകാലത്തെ ഇന്റര്‍നെറ്റ്: നിലപാട് വീണ്ടും ആവര്‍ത്തിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ദേവ്

ബിപ്ലബ് കുമാര്‍ ദേബ്

ദില്ലി: മ​ഹാ​ഭാ​ര​ത​കാ​ല​ത്തും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ശത്തിനെതിരേ വിവിധ കോണുകളില്‍ നിന്നുയരുന്ന ആക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കി ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ്. ദില്ലിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് തന്റെ നിലപാടിനെ കുറിച്ച് വിശദീകരിച്ചപ്പോഴാണ് താന്‍ മുന്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

‘കുറേ വര്‍ഷമായി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഈ സംവിധാനങ്ങള്‍ മഹാഭാരതകാലഘട്ടം മുതല്‍ നമുക്കുണ്ടായിരുന്നതാണ്. അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സഞ്ജയന്‍ പറഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റും സാങ്കേതിക വിദ്യയുടെയും സഹായത്തിലാണ് സഞ്ജയന് അത് സാധ്യമായത്.അ​ന്ന് ഇ​ന്‍റ​ർ നെ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു’ ഇങ്ങനെയായിരുന്നു കഴിഞ്ഞദിവസം ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇതേക്കുറിച്ച് ദില്ലിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ബിപ്ലബ്കുമാര്‍ ദേബ് താന്‍ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചത്. ഭാ​ര​ത​ത്തി​നു വ​ലി​യ സം​സ്കാ​ര​മു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​രാ​ണ് തന്റെപ​രാ​മ​ർ​ശ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ബിപ്ലബ് കുമാര്‍, 99 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രും ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ലും അ​തി​ന്റെ സം​സ്കാ​ര​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​രാ​ത​ന കാ​ല​ത്ത് ശാ​സ്ത്ര​ത്തി​ൽ ഏ​റ്റ​വും വി​ക​സി​ച്ച പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ന്ത്യ​യെ​ന്നും രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം, ഉ​പ​നി​ഷ​ത്തു​ക​ൾ എ​ന്നി​വ​യി​ലെ സൂ​ച​ന​ക​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ഒ​രു വ​ർ​ഷം 104 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വി​ക്ഷേ​പി​ച്ച മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മെ​ന്നും ബി​പ്ല​വ് കു​മാ​ർ പ​റ​യു​ന്നു.

ത്രിപുര മുഖ്യമന്ത്രിയുടെ ആദ്യപ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്ന് പിറ്റേദിവസവും പരാമര്‍ശം നടത്തിയിരുന്നു. ‘സ​ങ്കു​ചി​ത മ​ന​സ്‌​ക​ര്‍​ക്കാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍ മു​ന്‍​പു​ള്ള കാ​ര്യ​മാ​യ​തി​നാ​ല്‍ ശാ​സ്ത്ര​ത്തി​ന് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത് തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തും ശ്രേ​ഷ്ഠ​വു​മാ​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ എ​ന്ന കാ​ര്യം എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും മ​ന​സി​ലു​ണ്ടാ​വ​ണം’ – ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.  മ​റ്റൊ​രു രാ​ജ്യ​വും നേ​ടു​ന്ന​തി​നു മു​ന്‍​പ് എന്റെ രാ​ജ്യ​ത്ത് ഇ​ത്ത​രം സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. സം​ശ​യ​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​ച്ച് ഈ ​സ​ത്യം അം​ഗീ​ക​രി​ക്കാ​ന്‍ നാം ​ത​യാ​റാ​വ​ണ​മെ​ന്നാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായി തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ, മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും രംഗത്തുവന്നിരുന്നു.പുരാണകാലഘട്ടത്തിലെ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണമെന്നും ആദിമാതൃകകളും അവയെ സംബന്ധിച്ച് പഠനങ്ങളും ഇല്ലാതെ ദിവ്യദൃഷ്ടി, പുഷപക വിമാനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നമുക്ക് മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് ഗവര്‍ണര്‍ തഥാഗത റോയി പപറഞ്ഞത്.

DONT MISS
Top