മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന് ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ഇന്ത്യൻ സർക്കാർ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും അവകാശം നൽകുന്നതാണ്‌ ഇന്ത്യൻ ഭരണഘടന. എന്നാൽ മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മാനിക്കുന്നുവെങ്കിലും സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ പലപ്പോഴും സമ്മർദത്തിലാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒട്ടുമിക്ക രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വാർഷിക റിപ്പോർട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കാറുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിൽ മനുഷ്യാവകാശത്തിന്‍റെ സ്ഥിതി വളരെ മെച്ചമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top